വേദനിലയമിപ്പോള്‍ പ്രേതനിലയമോ? അഭ്യൂഹങ്ങള്‍ പരക്കുന്നുചെന്നൈ: അന്തരിച്ച തമിഴ്‌നാട്ട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയത്തെ പ്രേതനിലയമാക്കി അഭ്യൂഹങ്ങള്‍. രാത്രി സമയങ്ങളില്‍ അലര്‍ച്ചകളും ശബ്ദങ്ങളും വേദനിലയത്തില്‍ നിന്നും ഉയരാറുണ്ടെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ജയലളിത തെരുവില്‍ നിന്നും ദത്തെടുത്ത 17 കുട്ടികളും ഏതാനും ജോലിക്കാരുമാണ് നിലവില്‍ വേദനിലയത്തില്‍ കഴിയുന്നത്. വേദനിലയത്തിലെ മുറികളില്‍ നിന്നു രാത്രി സമയങ്ങളില്‍ അലര്‍ച്ച കേള്‍ക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് ഈ കുട്ടികളാണത്രേ. ജയയുടെ മുറി താനേ തുറക്കുകയും അടയുകയും ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നു. അപരിചിതര്‍ വേദനിലയത്തിലെത്തുമ്പോള്‍ ജയയുടെ മുറിയില്‍ നിന്നും ശബ്ദകോലാഹലങ്ങള്‍ കേള്‍ക്കാറുണ്ട്. അപരിചിതര്‍ എത്തുമ്പോള്‍ ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ശശികല നടരാജന്‍ ജയിലില്‍ പോയപ്പോഴും ടിടിവി ദിനകരന്‍ അറസ്റ്റിലായപ്പോഴും മുറിയില്‍ നിന്നും ഉണ്ടായത് ഭയപ്പെടുത്തുന്ന ശബ്ദങ്ങളത്രേ. സ്വന്തം മരണത്തിന് കാരണക്കാരായവരോട് പ്രതികാരം വീട്ടാന്‍ പ്രതികാരദാഹിയായ ജയയുടെ ആത്മാവ് പോയസ് ഗാര്‍ഡനു ചുറ്റും അലയുന്നുണ്ടെന്നാണ് പലരും പറഞ്ഞു പരത്തുന്നത്. മന്നാര്‍ഗുഡി മാഫിയക്ക് നടപടി നേരിടേണ്ടി വന്നത് ജയയുടെ പ്രതികാരത്തിന്റെ ഭാഗമായാണത്രേ.[related]

RELATED STORIES

Share it
Top