വേദനിക്കുന്നവന്റെ കണ്ണീരൊപ്പലാണ് എസ്ഡിപിഐയുടെ വര്‍ഗീയത

പരപ്പനങ്ങാടി: വേദനിക്കുന്നവന്റ കണ്ണീരൊപ്പലാണ് എസ്ഡിപിഐ നടത്തുന്ന വര്‍ഗീയതയെന്ന് എസ്ഡിപിഐ മലപ്പുറം ജില്ല വൈസ് പ്രസി- അഡ്വ. സാദിഖ് നടുത്തൊടി പറഞ്ഞു. പരപ്പനങ്ങാടിയില്‍ മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ രാജീവ് ഗാന്ധികള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ പ്രളയ ദുരന്തമുഖത്ത് പ്രവര്‍ത്തകരെ ചിട്ടയായി നയിച്ചതിന് സാദിഖ് നടു െത്ത ാടിക്ക് മണ്ഡലം കമ്മറ്റിയുടെ ആദരവ് തിരൂരങ്ങാടി മണ്ഡലം പ്രസി. ഹമീദ് പരപ്പനങ്ങാടി, സെക്രട്ട. ഉസ്മാന്‍ ഹാജി എന്നിവര്‍ ചേര്‍ന്ന് നല്‍കി. പ്രവര്‍ത്തകര്‍ക്കുള്ള പുതിയ മെംബര്‍ഷിപ്പ് വിതരണവും നടന്നു. എസ്ഡിപിഐ റസ്‌ക്യൂ ടിമിനുള്ള യൂണിഫോം വിതരണം ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി ഫൈസല്‍ മുസല്യാര്‍ നൗഫല്‍ പരപ്പനങ്ങാടിക്ക് നല്‍കി വിതരണം ചെയ്തു.
മുനിസിപ്പല്‍ സെക്രട്ടറി ഹാരിസ് പാലത്തിങ്ങല്‍, പ്രസി. സികെ സിദ്ദീഖ് , യാസര്‍ അറഫാത്ത്, ജാഫര്‍ തിരുരങ്ങാടി, ഉദയന്‍,അക്ബര്‍ സംസാരിച്ചു.

RELATED STORIES

Share it
Top