വേതനം മുടങ്ങി; തൊഴിലുറപ്പ് തൊഴിലാളികള്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചുഅരൂര്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്തിനു മുന്നില്‍ കഞ്ഞിവച്ച് പതിക്ഷേധിച്ചു. തൊഴിലുറപ്പ് വേതനം മുടങ്ങിയതിനെ തുടര്‍ന്ന് അരൂര്‍ പഞ്ചായത്തിലെ തൊഴിലാളികളാണ് പഞ്ചായത്തിനു മുന്നില്‍ കഞ്ഞിവച്ച് പതിക്ഷേധിച്ചത്. അരൂര്‍ (എഐടിയുസി) തൊഴിലുറപ്പ് തൊഴിലാളി യൂനിയന്റെ നേത്യത്വത്തിലാണ് പ്രതിക്ഷേധ സമരം നടന്നത്. എന്‍ആര്‍ഇജി(എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി അനിമോന്‍ ഉദ്ഘാടനം ചെയ്തു. അധ്യക്ഷന്‍ പി സി ജോയി. ഏഴുമാസത്തെ വേതനക്കുടിശ്ശിക ഇവര്‍ക്ക് നല്‍കാനുണ്ട്. പതിനാലു ദിവസത്തേ തൊഴിലും അതിന് പതിനാലു ദിവസത്തിനുള്ളില്‍ വേതനവും നല്‍കണമെന്നാണ് ചട്ടമെങ്കിലും അത് പാലിക്കപ്പെടാറില്ലന്ന് തൊഴിലാളികള്‍ പറയുന്നു. അരൂര്‍ പഞ്ചായത്തിലെ ഇതുപത്തിരണ്ട് വാര്‍ഡുകളിലായി 5000 തൊഴിലാളികള്‍ ഈ രംഗത്ത് പണിയെടുക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മാണ മേഖലയിലേക്ക് കടന്നതോടെ ഇവര്‍ക്ക് നല്‍കേണ്ട തുക വകമാറ്റി ചെലവഴിച്ചതാണ്  വേതനം മുടങ്ങുന്നതിന് ഇടയായതെന്ന് പറയപ്പെടുന്നു.

RELATED STORIES

Share it
Top