വേതനം പുതുക്കി നല്‍കിയില്ല; നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചുതൃശൂര്‍: സുപ്രിംകോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ആദ്യഘട്ടമായി തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിനിറങ്ങും. തൃശൂരില്‍ നടന്ന യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം. കേരളത്തിലെ 158 ആശുപത്രികളില്‍ ഇതിനകം സമര നോട്ടിസ് നല്‍കിയിരുന്നു. ശേഷിക്കുന്നിടത്ത് തിങ്കളാഴ്ച രാവിലെ കൈമാറും. നാളെ പണിമുടക്കുന്ന നഴ്‌സുമാരും നഴ്‌സിങ് ഇതര ജീവനക്കാരും രാവിലെ ഒമ്പതരയോടെ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സംഗമിക്കും. 10ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം വി സുധീപ്, രക്ഷാധികാരി വല്‍സന്‍ രാമംകുളത്ത്, സഹഭാരവാഹികളായ രശ്മി പരമേശ്വരന്‍, ജിഷ ജോര്‍ജ്, സുജനപാല്‍ അച്യുതന്‍ സംസാരിച്ചു.

RELATED STORIES

Share it
Top