വേണ്ടത് നീതി; പ്രതികാരമല്ല : ബില്‍ക്കിസ് ബാനുന്യൂഡല്‍ഹി: തനിക്കു വേണ്ടത് നീതിയാണ;് പ്രതികാരമല്ലെന്ന് 2002ലെ ഗുജറാത്ത് മുസ്്‌ലിം വംശഹത്യാകാലത്ത് ഹിന്ദുത്വരില്‍നിന്നു ക്രൂരമായ ആക്രമണം നേരിട്ട ബില്‍ക്കിസ് ബാനു.  കേസില്‍ 12 പേരെ വധശിക്ഷയ്ക്കു വിധിച്ച വിചാരണക്കോടതി ഉത്തരവ് അടുത്തിടെ ബോംബെ ഹൈക്കോടതി ശരിവച്ചിരിന്നു. ബോംബെ ഹൈക്കോടതി വിധിയില്‍ താന്‍ സന്തുഷ്ടയാണെന്ന് ബില്‍കിസ് ബാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരായ ആക്രമണം മൂടിവയ്ക്കാന്‍ ശ്രമിച്ച പോലിസുദ്യോഗസ്ഥരും ഡോക്ടര്‍മാരുംകൂടി ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ താന്‍ കൂടുതല്‍ സന്തുഷ്ടയാവുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. 19 വയസ്സായിരുന്നു ആക്രമണ സമയത്ത് ബില്‍ക്കിസ് ബാനുവിന്റെ പ്രായം. ജയിലില്‍ കഴിയുന്ന പ്രതികള്‍ പരോളിലിറങ്ങി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും കഴിഞ്ഞ 15 വര്‍ഷത്തിനിടെ തങ്ങള്‍ക്കു 15 തവണ വീടു മാറേണ്ടിവന്നുവെന്നും അവര്‍ പറഞ്ഞു.[related]

RELATED STORIES

Share it
Top