വേണു ബാലകൃഷ്ണനെതിരായ കേസ് ദുരുദ്ദേശ്യപരം : കെയുഡബ്ല്യൂജെതിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വേണുഗോപാലകൃഷ്ണന്‍ വാര്‍ത്താ വായനയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നുവെന്നാരോപിച്ച് കേസെടുത്തത് അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസ്താവിച്ചു. 153എ വകുപ്പ് അനുശാസിക്കുന്ന കുറ്റം ചുമത്താവുന്ന പരാമര്‍ശമൊന്നും വാര്‍ത്താവതാരകന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ എന്ന നിലയില്‍ മാത്രമേ വേണുവിന്റെ വാക്കുകളെ നിയമപരമായി കാണാന്‍ സാധിക്കൂ. സര്‍ക്കാരിന്റേയോ പോലിസിന്റേയോ നടപടികളെ വിമര്‍ശിക്കുന്ന വാര്‍ത്താ പരാമര്‍ശങ്ങള്‍ മാത്രമാണ് അവയെന്നിരിക്കെ അതില്‍ മതസ്പര്‍ദ്ധ ബോധപൂര്‍വം കണ്ടെത്താന്‍ ശ്രമിക്കുന്നതിനോട് യോജിക്കാനാവില്ല. വേണുവിനെതിരായ കേസില്‍ രാഷ്ട്രീയപരമായ വിരോധവും ദുരുദ്ദേശ്യവും ഉണ്ട്. ഈ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും തയ്യാറാവണമെന്ന്്് യൂനിയന്‍ ആവശ്യപ്പെട്ടു

RELATED STORIES

Share it
Top