വേട്ടയ്‌ക്കെത്തിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

പാലോട്: വനമേഖലയില്‍ വേട്ടയ്‌ക്കെത്തിയസംഘത്തിലെ രണ്ടുപേര്‍ പിടിയിലായി.രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.ഇന്നലെ അതിരാവിലെ പാലോട് റെയ്ഞ്ചിലെ ബ്രൈമൂര്‍ എസ്‌റ്റേറ്റിനു സമീപത്തുള്ള റിസര്‍വ് വനത്തില്‍ അനധികൃതമായി നാടന്‍ തോക്കുമായി പ്രവേശിച്ച് മൃഗവേട്ട നടത്താന്‍ ശ്രമിച്ച തെന്നൂര്‍ അനസ് മന്‍സിലില്‍ മുഹമ്മദ് അനസ് (29), ഇടിഞ്ഞാര്‍ ഷിബിനാ മന്‍സിലില്‍ ഷാന്‍ (30) എന്നിവരെയാണ് പാലോട് ഫോറസ്റ്റ് അധികൃതര്‍ പിടികൂടിയത്.
ഇവരോടൊപ്പമുണ്ടായിരുന്ന പെരിങ്ങമ്മല കൊച്ചുവിള നജി മന്‍സിലില്‍ എം നൈസാം, വെങ്കിട്ടമൂട് ബ്ലോക്ക് നമ്പര്‍ 22 ല്‍ ആര്‍ ജയന്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്.ഇവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.പിടിയിലായവരുടെ പക്കല്‍ നിന്നു നാടന്‍ തോക്കും വെടിയുണ്ടകളും വെടിമരുന്നും പിടിച്ചെടുത്തു.ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ഒരു ബുള്ളറ്റും പള്‍സര്‍ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്.
പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ റ്റി രതീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ജിവി ഷിബു. ബീറ്റ്‌ഫോറസ്റ്റ് ഓഫിസര്‍മാരായ എഎസ് അനസ്, അരുണ്‍ എസ് ശ്രീലക്ഷ്മി എംഎസ്., അതുല്യരാജ്, ഫോറസ്റ്റ് വാച്ചര്‍മാരായ ഇബ്രാഹിം കുഞ്ഞ്, എ രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top