വേട്ടമൃഗങ്ങളെ പോലെയാണ് വൈദികര്‍ പെരുമാറിയത്: ഹൈക്കോടതി

കൊച്ചി: ഇരക്കുമേല്‍ വേട്ടമൃഗങ്ങളെന്ന പോലെയാണ് വീട്ടമ്മയ്ക്കു നേരെ വൈദികരുടെ പരാക്രമമുണ്ടായതെന്നു ഹൈക്കോടതി. അധികാര പദവി ദുരുപയോഗം ചെയ്തും യുവതിയുടെ ഭര്‍ത്താവടക്കം കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം മുതലെടുത്തുമാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്നും കോടതി നിരീക്ഷിച്ചു.
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴിയെടുത്തു. പ്രാഥമികാന്വേഷണത്തെ തുടര്‍ന്ന് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെ യുവതി രഹസ്യ മൊഴിയും നല്‍കിയിട്ടുണ്ട്. താന്‍ പീഡനത്തിനിരയായ വിവരം കൃത്യമായി യുവതി മൊഴിയില്‍ വിവരിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top