വേങ്ങരയില്‍ കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി

മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തില്‍ വിവിധ വികസന പ്രവൃത്തികള്‍ക്ക് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെഎന്‍എ ഖാദര്‍ എംഎല്‍എ അറിയിച്ചു.സിസി മാട് സിനിമാ ഹാള്‍ ജങ്ഷന്‍ റോഡ്, പറപ്പൂര്‍ ആട്ടീരി കാച്ചടിപ്പാറ തേക്കിന്‍ കോളനി റോഡ് നവീകരണം,തുമ്പത്തുചോല റോഡ്,മണ്ണാര്‍കുണ്ട് കപ്പചോല കുണ്ട് റോഡ്,പൊട്ടികല്ല് വടക്കേകുണ്ട് കുട്ട്യാലി സ്മാരക റോഡ്,പാലാണി-കുടിവെള്ള പദ്ധതിക്ക് കിണര്‍ നിര്‍മാണം,ആസാദ് നഗര്‍ കുടിവെള്ള പദ്ധതിക്ക് വെള്ളക്കാട്ടുപടിയില്‍ ടാങ്ക് നിര്‍മാണം,കരിങ്കുറ്റി-മാടാന്‍ചാല്‍ പാത്ത്‌വേ നിര്‍മാണം എന്നിവക്കു ഭരണാനുമതി ലഭിച്ചു.മറ്റു വിവിധ പദ്ധതികള്‍ക്കും അുമതി ലഭിച്ചതായി എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top