വേങ്ങരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം: എസ്ഡിപിഐ

വേങ്ങര: ടൗണില്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഷാവര്‍ഷങ്ങളില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് പിരികുയല്ലാതെ ക്രിയാത്മകമായ പരിഹാരം കാണുന്നതില്‍ പ്രാദേശിക ഭരണകൂടവും പോലിസും പരാജയപ്പെടുകയാണ്.
അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലെ അനധികൃതപാര്‍ക്കി ങും ചരക്കുവാഹനങ്ങളും നിയന്ത്രിക്കുന്നതില്‍ കാണിക്കുന്ന വിവേചനവും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. പോലിസ് സ്‌റ്റേഷനോട് ചേര്‍ന്ന ട്രാഫിക് യൂനിറ്റ് സ്ഥാപിച്ച് ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. വേങ്ങര വഴി സര്‍വീസ് നടത്തുന്ന ബസുകള്‍ ഗതാഗതക്കുരുക്ക് മൂലം ഓട്ടം നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ചത് സംഭവത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് പി ഷെരീഖാന്‍ അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, വി ബഷീര്‍, കെ പി അബ്ദുല്‍ഖയ്യും ഹാജി, കെ അവറാന്‍, പി എം റഫീഖ്, കെ എം ശരീഫ്, പി കെ അബൂബക്കര്‍, സി എം സഅദുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top