വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളിലേക്ക്; ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടുജമൈക്ക: താന്‍ ഒരു ഫുട്‌ബോള്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് വേഗരാജാവ് ഉസൈന്‍ബോള്‍ട്ട്. ക്ലബിന്റെ പേര് താരം ഇന്ന് വെളിപ്പെടുത്തും. 2017ലെ ലണ്ടനില്‍ നടന്ന ഐഎഎഫ്എഫ് ലോക ചാംപ്യന്‍ഷിപ്പോടു കൂടി ലോക അത്‌ലറ്റിക്‌സിനോട് വിട പറഞ്ഞ  ഈ ജമൈക്കക്കാരന്‍ എട്ട് ഒളിംപിക്‌സ് ഗോള്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തേ, മാര്‍ച്ചില്‍ ജര്‍മന്‍  ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ കളിക്കാന്‍ തയാറായ ബോള്‍ട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഈയിടെ മുന്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഡേവിഡ് ബെക്കാം അമേരിക്കയില്‍ തുടക്കം കുറിച്ച ഫുട്‌ബോള്‍ മിയാമി ക്ലബിലേക്കും ബോള്‍ട്ട് നോട്ടമിട്ടിരുന്നു.

RELATED STORIES

Share it
Top