ബ്രൗസിങ് വേഗത്തിലാക്കാന്‍ ഫേസ്ബുക്ക് ലൈറ്റ്‌

facebook lite

പുതിയ തലമുറയില്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ഒരു പക്ഷെ ആരും ഉണ്ടാവില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ കാര്യവും അങ്ങനെ തന്നെ. സ്മാര്‍ട്ട് ഫോണിലാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയുണ്ടെങ്കിലേ ഫേസ്ബുക്ക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗം സുഖകരമാവുകയുള്ളൂ. നമ്മുടെ നാട്ടിലാണെങ്കില്‍ പലസ്ഥലങ്ങളിലും 2ജിയ്ക്ക് അപ്പുറത്തേക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിട്ടുമില്ല.

എന്നാല്‍ അത്തരം സാഹചര്യങ്ങളിലും സുഗമമായി ഉപയോക്താക്കളെ ഫേസ്ബുക്കില്‍തന്നെ പിടിച്ചിരുത്താനുള്ള വഴിയുമായിട്ടാണ് ഫേസ്ബുക്ക് രംഗത്തു വന്നിട്ടുള്ളത്.  വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് ഫേസ്ബുക്ക് സൗകര്യത്തോടെ ഉപയോഗിക്കുന്നതിനായി ഫേസ്ബുക്ക് ലൈറ്റ് എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. ഇതുവഴി 2ജി കണക്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുള്ളവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കാം.

RELATED STORIES

Share it
Top