വെസ്‌കോസ ധനസഹായം നല്‍കിദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ വെസ്‌കോസ മലയാളി അസോസിയേഷന്‍ രണ്ടു മാസം മുമ്പ് ഹൃദയാഘാതം മൂലം ദമ്മാമില്‍ മരിച്ച കൊല്ലം അമ്പലംകുന്ന് സ്വദേശി തുളസീധരന്റെ കുടുംബത്തിന് ധനസഹായം നല്‍കി. അമ്പലംകുന്ന് എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ 3,75,000 രൂപയുടെ സഹായം ഭാര്യ സിന്ധുകുമാരിക്ക് കൈമാറി. സംഘടന മുന്‍ പ്രസിഡന്റ് സക്കീര്‍ ഹുസയ്ന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി യാസര്‍ അറഫാത്, സ്ഥാപക പ്രസിഡന്റ് ഇന്ദ്രജിത്, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, വൈസ് പ്രസിഡന്റ് സനല്‍, ജെയിംസ് എ ചാക്കോ, സുനില്‍ കുമാര്‍, മജീദ്, മനോജ്, തങ്കമണി, ജനാര്‍ദ്ദന കുറുപ്പ്, ബിജു രാജപ്പന്‍ സംസാരിച്ചു.

RELATED STORIES

Share it
Top