വെസ്‌കോസ അസോസിയേഷന്‍ 11ാം വാര്‍ഷികം ആഘോഷിച്ചുദമ്മാം: വെസ്‌കോസ മലയാളി അസോസിയേഷന്‍ 11ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഫുട്്‌ബോള്‍, വോളിബോള്‍, നീന്തല്‍, ബാസ്‌കറ്റ് ബൗളിങ്, ഓട്ടം, വടംവലി തുടങ്ങിയ ഇനങ്ങളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക മല്‍സരങ്ങളും സംഘടിപ്പിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന മല്‍സരങ്ങളില്‍ ഇഐസി, എസ്ബിയു ടീമുകള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം ഇറാം ഗ്രൂപ്പ് സിഇഒ അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഹാഷിം യൂനസ്, അസീം വെഞ്ഞാറമൂട്, ഇ കെ സലീം, റഷീദ് ഉമര്‍, ഗിയാസ് ഏലിയാസ്, ആസിഫ് ചുണ്ടേല്‍, അസീം പേരാണിക്കല്‍ സംസാരിച്ചു. ജീവകാരുണ്യ സേവനത്തിന് ഉഷ ബാലകൃഷ്ണന്‍, നൗഷാദ് തോട്ടപ്പള്ളി, നാട്ടിലേക്ക് മടങ്ങുന്ന ദിലീപ് ചെമ്പഴന്തി എന്നിവരെ ആദരിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡന്റ് ഷാജികുമാര്‍, ജോയിന്റ് സെക്രട്ടറി യാസര്‍ അറഫാത്ത് ഉപഹാരം കൈമാറി. കൂടാതെ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.

RELATED STORIES

Share it
Top