വെസ്‌കോസ അസോസിയേഷന്‍ 'കനിവ്' സഹായം പ്രഖ്യാപിച്ചുദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ വെസ്‌കോസ മലയാളി അസോസിയേഷന്‍ 'കനിവ്' വാര്‍ഷിക സഹായ പദ്ധതിപ്രഖ്യാപിച്ചു. വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന സുരേഷ് (ഒരു ലക്ഷം), ശ്രീനിവാസന്‍ (ഒരു ലക്ഷം), സുദേവന്‍ (അര ലക്ഷം) എന്നിവര്‍ക്കാണ് ഈ വര്‍ഷം സഹായം നല്‍കുന്നത്. അടുത്ത ആഴ്ചയില്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ തുക നാട്ടില്‍ കൈമാറുമെന്ന് നേതൃത്വം അറിയിച്ചു. പത്ത് വര്‍ഷത്തിനകം 250ല്‍പരം നിര്‍ധനരായ രോഗികള്‍ക്ക് നാട്ടില്‍ ചികിത്സാ സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 14 ജില്ലാ ആശുപത്രികളിലേക്ക് വീല്‍ചെയര്‍, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളായ 11 പേര്‍ക്ക് 20,000 രൂപ വീതം, അസോസിയേഷന്‍ അംഗങ്ങളായ മൂന്ന് പേരുടെ ചികില്‍സയ്ക്കും മറ്റുമായി എട്ട് ലക്ഷം രൂപയും മുന്‍ വര്‍ഷങ്ങളില്‍ സഹായധനമായി നല്‍കാന്‍ സാധിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍, സുരേഷ്, യാസര്‍ അറഫാത്, ഷാജികുമാര്‍, നാഗേന്ദ്രന്‍, മുഹമ്മദ് അഷ്റഫ്, അസീം പേരാണിക്കല്‍, നൗഫല്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top