വെസ്റ്റ് പോലിസ് സ്റ്റേഷനില്‍ ആധുനിക രീതിയിലുള്ള ചോദ്യംചെയ്യല്‍ മുറി ഒരുങ്ങിതൃശൂര്‍: സംസ്ഥാന പോലിസിലെ ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ ഭാഗമായി തൃശൂര്‍ സിറ്റിയിലെ ടൗണ്‍ വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യല്‍ മുറി ഒരുങ്ങി. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ടി നാരായണന്‍ ഐപിഎസ് ഉദ്ഘാനം നിര്‍വഹിച്ചു. തൃശൂര്‍ സിറ്റി അസി. കമ്മീഷണര്‍ ഓഫ് പോലിസ്(അഡ്മിന്‍) എം കെ ഗോപാലകൃഷ്ണന്‍, തൃശൂര്‍ അസി. കമ്മീഷണര്‍ ഓഫ് പോലിസ് പി വാഹിദ്, വെസ്റ്റ് സിഐ വി കെ രാജു, എസ്‌ഐ വി പി ഔസേപ്പ് പങ്കെടുത്തു. അഞ്ച് ലക്ഷം ചെലവില്‍ നിര്‍മിച്ചിട്ടുള്ള ശീതീകരിച്ച റൂമില്‍ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ സംവിധാനത്തിലൂടെ കുറ്റാന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ചോദ്യം ചെയ്യുന്നത് മേലുദ്യോഗസ്ഥര്‍ക്ക് തല്‍സമം വീക്ഷിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കഴിയുന്നതാണ്. റെക്കേര്‍ഡ് ചെയ്യാനും മറ്റും കാമറകള്‍, സ്പീക്കറുകള്‍, മൈക്രോ ഫോണുകള്‍, കംപ്യൂട്ടര്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി തുടങ്ങിയ സംവിധാനങ്ങളും മൂറിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top