വെള്ളൂര്‍ വീട് കവര്‍ച്ചക്കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നാദാപുരം: 2015ല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തൂണേരിയിലെ  ഷിബിന്‍ കൊല്ലപ്പെട്ട സമയത്ത് വെള്ളൂരില്‍ വീട് ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.
കല്ലാച്ചി തെരുവന്‍പറമ്പ് സ്വദേശി ചെറിയ ചമ്പോട്ടുമ്മല്‍ അരുണ്‍ (26)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി പ്രവര്‍ത്തകന്റെ കടയ്ക്ക് നേരെ ബോംബ്ബെറിഞ്ഞ കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍.ബുധനാഴ്ച്ച ഉച്ചയോടെ തെരുവന്‍ പറമ്പില്‍ പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അരുണ്‍  സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു കാറിലിടിച്ച് മറിയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ സ്‌റ്റേഷനിലെത്തിച്ച് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് മനസ്സിലായത്. 2017 മാര്‍ച്ച് മാസത്തില്‍  ബിജെപി സിപിഎം സംഘര്‍ഷത്തിനിടെ കല്ലാച്ചി വിഷ്ണുമംഗലത്ത് ബിജെപി പ്രവര്‍ത്തകന്‍ ഒതയോത്ത് ചന്ദ്രന്റെ കടയ്ക്ക് നേരെ ബോംബെറിഞ്ഞതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അരുണ്‍.
നാദാപുരം ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ്‌ചെയ്തു.

RELATED STORIES

Share it
Top