വെള്ളാപ്പള്ളിക്ക് എതിരായ തന്റെ ആരോപണങ്ങള്‍ സത്യമെന്നു വി എസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണു ഹൈക്കോടതി വിധിയെന്നു ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.
ഒരു മുതിര്‍ന്ന ഐപിഎസ് ഓഫിസറെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണു ഹൈക്കോടതി വിധിയില്‍ പറയുന്നത്.
എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട് പാവപ്പെട്ട സ്ത്രീകളെ മൈക്രോ ഫിനാന്‍സ് വായ്പയുടെ പേരില്‍ കബളിപ്പിക്കുകയായിരുന്നുവെന്ന തന്റെ വാദം ഗൗരവതരമാണെന്നു ബോധ്യപ്പെട്ടാണു ഹൈക്കോടതി ഇത്തരമൊരുത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.

RELATED STORIES

Share it
Top