വെള്ളയില്‍ ഫിഷിങ് ഹാര്‍ബര്‍ ക്രമക്കേട്: ഉന്നതതല അന്വേഷണം വേണം- ഐഎന്‍എല്‍

കോഴിക്കോട്: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വെള്ളയില്‍ ഫിഷിങ്  ഹാര്‍ബറിന്റെ ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ഒരു ഉന്നതതല അന്വേഷണം നടത്തണമെന്ന് ഐഎന്‍എല്‍ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തണമെന്നും നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരായി അന്വേഷണം നടത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് നാസര്‍ വെള്ളയില്‍ അധ്യക്ഷത വഹിച്ചു. സി എച്ച് ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top