വെള്ളപ്പൊക്ക ദുരിതത്തിനിരയായ കുടുംബങ്ങള്‍ രേഖകളില്‍ നിന്ന് പുറത്ത്

മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ പ്രളയ ദുരിതത്തിനിരയായ ഒട്ടേറെ കുടുംബങ്ങളെ റവന്യു വകുപ്പ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതായി പരാതി. ഒന്നാം വാര്‍ഡില്‍പെട്ട മനോജ് മൂത്തേടത്ത്, രണ്ടാം വാര്‍ഡില്‍ സുജാത രാജേഷ്, സന്തോഷ് കുമാര്‍, ഹംസ വേങ്ങര, മൂന്നാം വാര്‍ഡില്‍ അഹമ്മദ് അത്തോളി, ഷാഹുല്‍ ഹമീദ്, ആമിന മാങ്കുന്നുമ്മല്‍, ഫാത്തിമ കൊയപ്പയില്‍, അബ്ദുല്‍ കരീം, സഫിയ കരിമ്പില്‍, അഞ്ചാം വാര്‍ഡില്‍ ചോയി എന്നിവരും പതിനൊന്നാം വാര്‍ഡില്‍ അബ്ദുസമദ് മുരിങ്ങംപുറായി, അബ്ദുല്‍ അസീസ്, ഇഖ്ബാല്‍ കോട്ടയില്‍, കരീം അങ്ങാടി കടവത്ത്, നസ്രിയ, റംല, ശിഹാബുദ്ധീന്‍, ഖാലിദ് നീരൊലിപ്പില്‍, ആബിദ കൊട്ടക്കാടന്‍, ഇ പിഗോപാലന്‍, തോമസ് കൊച്ചുപുരക്കല്‍, സാറാബി ചാലൂ ളി തുടങ്ങിയവരാണ് ലിസ്റ്റില്‍ നിന്നും പുറത്തായത്. ഇതില്‍ പലരുടേയും വീടുകളില്‍ മൂന്നും നാലും ദിവസം വെള്ളം നിന്നിരുന്ന സ്ഥലമാണ്. അര്‍ഹരായവരെ ലിസ്റ്റില്‍ നിന്നൊഴിവാക്കിയ നടപടിക്കെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയും രംഗത്ത് വന്നിട്ടുണ്ട്.

RELATED STORIES

Share it
Top