വെള്ളപ്പൊക്കം; ജോര്‍ദാനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 19 മരണം

അമ്മാന്‍: ജോര്‍ദാന്‍—-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചാവുകടലിലുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 19 പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും 14 വയസ്സിനു താഴെയുള്ള സ്‌കൂള്‍ കുട്ടികളാണ്.
ചാവുകടലിലേക്ക് വിനോദയാത്രയ്ക്കു പോയ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 37 കുട്ടികളും ഏഴു ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്.
11 പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാരത്തിനെത്തിയ മറ്റു കുടുംബങ്ങളില്‍പ്പെട്ടവരും മരിച്ചവരില്‍ ഉള്‍പ്പെടും. 34 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top