വെള്ളം നിറഞ്ഞ ക്വാറിയില്‍ മൂന്നു കുട്ടികളടക്കം നാലു പേര്‍ മുങ്ങിമരിച്ചുകുന്നംകുളം : കുന്നംകുളത്തിന് സമീപം അഞ്ഞൂര്‍കുന്നില്‍ വെള്ളം നിറഞ്ഞ ക്വാറിയില്‍ നാലു പേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. അഞ്ഞൂര്‍ക്കുന്ന് പാക്കത്ത് വീട്ടില്‍ സീത ( 45 ), മകള്‍ പ്രതീക ( എട്ട്), അയല്‍വാസിയായ രായംമരയ്ക്കാര്‍ വീട്ടില്‍ മുഹമ്മദിന്റെ മകള്‍ സന ( 10), ഇവിടെ വിരുന്നിനെത്തിയ ചേലക്കര അനസിന്റെ മകന്‍ ആഷീം (എട്ട്) എന്നിവരാണ് മരിച്ചത് . നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്നു തിരച്ചില്‍ നടത്തിയാണ് മൃതദേഹം കരയ്ക്കു കയറ്റിയത് .

RELATED STORIES

Share it
Top