വെള്ളം കോരുന്നതിനിടെ കിണറ്റില്‍വീണ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി

പൊന്നാനി:പന്താവൂരില്‍ വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി.വ്യാഴാഴ്ച വൈകിയിട്ട് മൂന്നര മണിയോടെ പന്താവൂര്‍ പന്തക്കുന്നിലാണ് സംഭവം. പഞ്ചായത്ത് കിണറിന് സപീപത്തെ കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ സുരേഷ്(40) ആണ് വെള്ളം കോരുന്നതിനിടെ കയര്‍ പൊട്ടി ആഴമേറിയ കിണറ്റില്‍ വീണത്. സുരേഷിനെ രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ പൊന്നാനി ഫയര്‍ഫോഴ്‌സും ചങ്ങരംകുളം എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പോലിസും സ്ഥലത്തെത്തി.
നാട്ടുകാരുടെ സഹായത്തോടെ സുരേഷിനെ കരക്കെത്തിക്കുകയായിരുന്നു പരിക്കേറ്റ സുരേഷിനെ പോലിസ് വാഹനത്തില്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top