വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ചയില്‍മഹല്ലിനോ സുന്നി സംഘടനകള്‍ക്കോ പങ്കില്ല: വെളിയങ്കോട് ഖാദി

പൊന്നാനി: വെളിയങ്കോട് സൂറത്ത് തങ്ങന്മാരുമായി ബന്ധപ്പെട്ട് നടക്കുന്ന ചന്ദനക്കുടം നേര്‍ച്ചയ്ക്ക് വെളിയങ്കോട് മഹല്ല് കമ്മിറ്റിയുമായോ സുന്നി സംഘടനകളുമായോ ബന്ധമില്ലെന്ന് വെളിയങ്കോട് ഖാദി ഹംസ സഖാഫി പറഞ്ഞു. 1951 ല്‍ വടകരയില്‍ നടന്ന സമസ്ത സമ്മേളനത്തിന്റെ രണ്ടാം പ്രമേയം തന്നെ നേര്‍ച്ചയിലെ അനാചാരങ്ങള്‍ക്കെതിരെയായിരുന്നു. മുസ്‌ലിം മതപണ്ഡിതന്മാരുടെ അനുമതിയും മഹല്ല് കമ്മിറ്റികളുടെ പങ്കാളിത്തവുമില്ലാതെ കേരളത്തില്‍ ചന്ദനക്കുടം നേര്‍ച്ചയെന്ന പേരില്‍ നടക്കുന്ന കൂത്താട്ടങ്ങളാണ് സമസ്തയുടെ പ്രമേയത്തിന് കാരണമായതെന്നും ഖാദി പറഞ്ഞു. വെളിയങ്കോട് നടക്കുന്ന ചന്ദനക്കുടം പോലുള്ള നേര്‍ച്ചകള്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഒരു അടിസ്ഥാനമില്ലെന്നും ഇത്തരം അനാചാരങ്ങളില്‍ നിന്നും മുസ്‌ലിം വിശ്വാസി സമൂഹം വിട്ടുനില്‍ക്കണമെന്നും വെളിയങ്കോട് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് സാലിഹ് ബാഖവി പറഞ്ഞു.

RELATED STORIES

Share it
Top