വെല്ലിങ്ടണ്‍ കരുത്തില്‍ ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്ത്ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ സെമി സാധ്യതകള്‍ ഊട്ടിയുറപ്പിച്ച് കോപ്പലാശാന്റെ ശിഷ്യന്‍മാര്‍. നിര്‍ണായക പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ത്തി. വെല്ലിങ്ടണ്‍ പ്രിയോരിയുടെ തകര്‍പ്പന്‍ ഗോളിലാണ് ജംഷഡ്പൂര്‍ വിജയം പിടിച്ചെടുത്തത്.ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ പലപ്പോഴും ജംഷഡ്പൂരിനെ രക്ഷിച്ചത് ഗോള്‍ കീപ്പര്‍ സുബ്രത പോളിന്റെ മികച്ച സേവുകളായിരുന്നു. പലതവണ ജംഷഡ്പൂര്‍ പ്രതിരോധ നിരയ്ക്ക് പിഴച്ചെങ്കിലും മുതലെടുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കായില്ല. രണ്ടാം പകുതിയില്‍ അടവുകള്‍ മാറ്റി പയറ്റിയ സ്റ്റീവ് കോപ്പല്‍ ആഷിം ബിശ്വാസിന് പകരം മെഹ്താബിനെ കളത്തിലിറക്കി. 51ാം മിനിറ്റില്‍ ഗാലറിയെ ഇളക്കി മറിച്ച ഈ സീസണിലെ ഏറ്റവും മനോഹര ഗോളിലൂടെ വെല്ലിങ്ടണ്‍ ജംഷഡ്പൂരിന് ലീഡ് സമ്മാനിച്ചു. അസുകയുടെ ഒരു ലോങ്ങ് ത്രോ ബോള്‍ വരുതിയിലാക്കി മികച്ചൊരു ഓവര്‍ ഹെഡ് കിക്കിലൂടെ വെല്ലിങ്ടണ്‍ വല തുളയ്ക്കുകയായിരുന്നു. ലീഡ് നേടിയതോടെ പ്രതിരോധത്തില്‍ ഉരുക്കുകോട്ട കെട്ടിയ ജംഷഡ്പൂരിന് മുന്നില്‍ നോര്‍ത്ത് ഈസ്റ്റ് 1-0ന് മുട്ടുകുത്തി.

RELATED STORIES

Share it
Top