വെയ്ന്‍ റൂണി എവര്‍ട്ടന്‍ വിട്ടു; ഇനി ഡിസി യുനൈറ്റഡില്‍


വാഷിങ്ടണ്‍: മുന്‍ ഇംഗ്ലണ്ട് നായകന്‍ വെയ്ന്‍ റൂണി അമേരിക്കന്‍ ക്ലബ്ബായ ഡിസി യുനൈറ്റഡില്‍. അവസാന സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്‍ട്ടന് വേണ്ടി കളിച്ച റൂണി ഡിസി യുനൈറ്റഡുമായി കരാറിലെത്തുകയായിരുന്നു. മൂന്നര വര്‍ഷത്തെ കരാറിലാണ് റൂണി ഡിസി യുനൈറ്റഡുമായി ഒപ്പുവച്ചിരിക്കുന്നത്. എന്റെ കഴിഞ്ഞ പ്രകടനങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ലെന്നും മല്‍സരിക്കുകയും വിജയം നേടുകയുമാണ് ലക്ഷ്യമെന്നും റൂണി  കരാറൊപ്പിട്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഒമ്പതാം നമ്പര്‍ ജഴ്‌സിയാണ് ഡിസി യുനൈറ്റഡില്‍ റൂണിക്ക് ലഭിച്ചത്. ഈ മാസം 14ന് ഡിസി യുനൈറ്റഡിന് വേണ്ടി റൂണി ആദ്യ മല്‍സരം കളിക്കും.

RELATED STORIES

Share it
Top