വെമ്പായത്ത് ആര്‍എസ്എസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം

വെഞ്ഞാറമൂട്: വെമ്പായം ഇരങ്ങയില്‍ ആര്‍എസ്എസ് ഡിവൈഎഫ്‌ഐ സംഘര്‍ഷം. ഇരുഭാഗത്തു നിന്നുമുള്ള ഒമ്പതുപേര്‍ക്ക് പരിക്ക്. 20 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രജീഷ്‌കുമാര്‍(31), ഷിനിത്(29), ബിനു(34), രാജേഷ്(39), റിയാസ്(32), ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്(21), രതീഷ്(34), ശിവരാജ് ചന്ദ്രന്‍(22), വിനീഷ് കുമാര്‍(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും വെഞ്ഞാറമൂട് പോലിസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഏഴരയ്ക്ക് ആയിരുന്നു സംഭവം. ഇരങ്ങയില്‍ ജങ്ഷനിലെ ഡിവൈഎഫ്‌ഐ ഓഫിസ് ആര്‍എസ്എസ് സംഘം ആക്രമിക്കുകയും ഓഫിസിലുണ്ടായിരുന്ന അഞ്ചുപേരെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ മറു ഭാഗത്തുനിന്നുള്ള നാലുപേര്‍ക്കും പരിക്കേറ്റു. സംഭവമറിഞ്ഞ് വെഞ്ഞാറമൂട്, വട്ടപ്പാറ, പോത്തന്‍കോട് സ്റ്റേഷനുകളി ല്‍ നിന്ന് പോലിസ് സംഘമെത്തി സ്ഥിതി ശാന്തമാക്കി. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top