വെണ്ടുരുത്തി പാലത്തില്‍ മണ്ണുമാന്തി കപ്പലിടിച്ചു: തൂണിന് തകരാര്‍

തോപ്പുംപടി: വെണ്ടുരുത്തി പുതിയ പാലത്തില്‍ മണ്ണുമാന്തി കപ്പലിടിച്ച് പാലത്തിന്റെ തൂണിന് തകരാര്‍. കായലില്‍ ഡ്രെഡ്ജിങ് ജോലി നടത്തിയിരുന്ന ത്രിദേവ് പ്രേം’ എന്ന മണ്ണുമാന്തി കപ്പലാണ് ഇടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. യന്ത്രം തകരാറിലായി നിയന്ത്രണം വിട്ട് ഒഴുകി വന്ന കപ്പല്‍ പാലത്തിന്റെ  തൂണില്‍ ഇടിക്കുകയായിരുന്നു.
ഇടിച്ചതിനു ശേഷം നാവികസേനയുടെ ടഗ്ഗുകള്‍ തന്നെ വലിച്ചു നീക്കി.
അപകടം നടക്കുമ്പോള്‍ പാലത്തിലൂടെ യാത്ര ചെയ്തിരുന്നവരും ചൂണ്ടയിട്ടിരുന്നവരും മാത്രമേ സംഭവമറിഞ്ഞിട്ടുള്ളൂ. പൊതുമരാമത്ത് വകുപ്പിനും നാവികസേനയ്ക്കും അപകടത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇന്നലെ മണ്ണുമാന്തി കപ്പലിടിച്ചുണ്ടായ സംഭവത്തില്‍ പാലത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാവൂ.

RELATED STORIES

Share it
Top