വെട്ടേറ്റയാള്‍ കോടതി മുറ്റത്തേക്ക് ഓടിക്കയറി കുഴഞ്ഞു വീണു; യുവാവ് അറസ്റ്റില്‍തൊടുപുഴ: ഏറ്റുമുട്ടലനിടെ വെട്ടേറ്റയാള്‍ രക്ഷപ്പെടാന്‍ കോടതിയിലേക്ക് ഓടിക്കയറി കുഴഞ്ഞു വീണു. കഴിഞ്ഞ ദിവസം ഉച്ചയോടെ അടിമാലി കോടതിയില്‍ മാങ്കുളം പെരുമ്പന്‍കുന്ന് ഞൊഴുകുംകുഴിയില്‍ സാബു മാത്യു (49)വാണ് ജീവരക്ഷാര്‍ഥം കോടതിയുടെ മുറ്റത്തേക്ക് ഓടിക്കയറിയത്. സംഭവത്തില്‍ അയല്‍വാസി ലൈജുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരാണ് സാബുവിനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്.സംഭവത്തെക്കുറിച്ച് മൂന്നാര്‍ എസ്. ഐയുടെ നേതൃത്വത്തിലുള്ള പോലിസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളും അയല്‍വാസികളുമായ സന്തോഷും ലൈജുവും തിങ്കളാഴ്ച സാബുവിന്റെ വീട്ടിലെത്തി. സന്തോഷിനെക്കുറിച്ച് സാബു അപവാദം പ്രചരിപ്പിക്കുന്നത് ചോദ്യം ചെയ്യാനാണ് സന്തോഷ് ലൈജുവിനെക്കൂട്ടിയെത്തിയത്. വാക്കുതര്‍ക്കത്തിനിടെ സാബുവിന്റെ വീട്ടിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് സന്തോഷ് സാബുവിനെ വെട്ടിയെന്നാണ് പോലിസിന് ലഭിച്ച മൊഴി. പരിക്കേറ്റ സാബുവിനെ ലൈജുവും സന്തോഷും ചേര്‍ന്ന് ഓട്ടോ റിക്ഷയില്‍ അടിമാലിയില്‍ എത്തിച്ചു. അടിമാലിയില്‍ എത്തിയപ്പോള്‍ സാബു ഓട്ടോറിക്ഷയില്‍ നിന്നും ഓടി അടിമാലി കോടതി മുറ്റത്തെത്തുകയായിരുന്നു. ഉടന്‍തന്നെ കുഴഞ്ഞ് വീഴുകയും ചെയ്തു.സംഭവത്തില്‍ കൂട്ടുപ്രതി സന്തോഷ് ഒളിവിലാണ്.

RELATED STORIES

Share it
Top