വെട്ടുകിളി ശല്യം: ബൊളീവിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

locust-2സുക്രെ : രാജ്യത്ത് രൂക്ഷമായ വെട്ടുകിളി ശല്യത്തെത്തുടര്‍ന്ന് ബൊളീവിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കിഴക്കന്‍ നഗരമായ സാന്റാ ക്രൂസില്‍ ഒരാഴ്ച മുന്‍പ് പ്രത്യക്ഷപ്പെട്ട വെട്ടുകിളികള്‍ വളരെപ്പെട്ടെന്ന് വ്യാപിച്ച് രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ആശങ്കപ്പെടുത്തും വിധം ധാന്യകൃഷിയിടങ്ങളെയും കന്നുകാലി മേച്ചില്‍പ്പുറങ്ങളെയും ആക്രമിച്ചതോടെയാണ് പ്രസിഡന്റ് ഇവോ മൊറെയ്ല്‍സ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 1000 ഹെക്ടറിലേറെ കൃഷിഭൂമിയില്‍ ഇവ വലിയ തോതില്‍ നാശം വിതച്ചു കഴിഞ്ഞു. കീടനിയന്ത്രണത്തിനായി പുകയിടുന്നതിന് 700,000 ഡോളര്‍ അടിയന്തിരമായി വകയിരുത്തിയതായും പ്രസിഡന്റ് അറിയിച്ചു. പ്രസിഡന്റ്് വെള്ളിയാഴ്ച സാന്റാ ക്രൂസില്‍ സന്ദര്‍ശനം നടത്തും.

bolivia one

RELATED STORIES

Share it
Top