വെട്ടിച്ചിറയില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലിസും തമ്മില്‍ സംഘര്‍ഷം

പുത്തനത്താണി: ജനകീയ ഹര്‍ത്താലില്‍ വെട്ടിച്ചിറയില്‍ സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികളും പോലിസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബസ്സുകള്‍ തകര്‍ത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതാണ്  സംഘര്‍ഷത്തിന് കാരണമം. തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ക്കുനേരെ പോലിസ് ലാത്തി ചാര്‍ജ് നടത്തി. ലാത്തി വീശിയതോടെ പോലിസിനുനേരെ കല്ലേറുണ്ടായി. ലാത്തി ചാര്‍ജില്‍ നാട്ടുകാരില്‍ ഒരാള്‍ക്കും കല്ലേറില്‍ മൂന്നു പോലിസുകാര്‍ക്കുമാണ് പരിക്കേറ്റത്. തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ദീര്‍ഘദൂര ബസ്സും എറിഞ്ഞ് തകര്‍ത്തത്. സംഭവത്തില്‍ 13 പേരെ കാടാമ്പുഴ പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈലത്തൂരിലുണ്ടായ ആക്രമണത്തിനിടെ കല്‍പകഞ്ചേരി എസ്‌ഐ മഞ്ജിത്ത് ലാലിനു പരിക്കേറ്റു. നാലുപേരെ കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top