വെട്ടിക്കുറച്ച അരി പുനസ്ഥാപിക്കും: മന്ത്രി തിലോത്തമന്‍

പെരുമ്പാവൂര്‍: ഈ മാസം ഒന്നുമുതല്‍ വെട്ടിക്കുറച്ച അരി ഉടന്‍ പുനസ്ഥാപിക്കുമെന്നും പഞ്ചസാരയുടെ കാര്യത്തില്‍ താമസിയാതെ തീരുമാനമുണ്ടാവുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. കേരളാ സേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാതല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദേഹം തേജസിനോട് സംസാരിക്കുകയായിരുന്നു.
സാധാരണക്കാരന്റെ അവകാശത്തിന് മേല്‍ കടന്നുകയറുന്ന ഒരു സമീപനവും ഇടതുസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഗുണനിലവാരം കുറഞ്ഞതും ഉപയോഗശൂന്യമായതുമാണെന്ന പരാതിയും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സബ്‌സിഡി ഇനത്തില്‍ കാര്‍ഡ് ഒന്നിന് മാസംതോറും നല്‍കിവന്ന അരിയും പഞ്ചസാരയുമാണ് ഈ മാസം മുതല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പകുതിയാക്കി സപ്ലൈകോ വെട്ടിക്കുറച്ചത്. നടപടി വിവാദമാവുകയും തീരുമാനം പുനപ്പരിശോധിക്കാന്‍ സാധ്യതയില്ലെന്ന് സപ്ലൈകോ അറിയിച്ചതിനിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

RELATED STORIES

Share it
Top