വെടിയുണ്ടകളും മാംസവുമായി രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: കാറില്‍ കടത്തുകയായിരുന്ന വന്യമൃഗത്തിന്റെ ഇറച്ചിയും തോക്കിന്‍ തിരകളുമായി രണ്ടുപേര്‍ വൈത്തിരി പോലിസിന്റെ പിടിയിലായി. കോണ്‍ഗ്രസ് നേതാവും കോഴിക്കോട് പുതുപ്പാടി മുന്‍ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ഈങ്ങാപ്പുഴ താന്നിക്കാട്ടുകുഴിയില്‍ ബിജു(51), പുതുപ്പാടി കാക്കമട്ട വീട്ടില്‍ സജി പൗലോസ്(44) എന്നിവരാണു പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നു മൂന്നുകിലോയോളം ഇറച്ചിയും 12 നാടന്‍ തോക്കിന്‍തിരകളും പിടിച്ചെടുത്തെന്ന് പോലിസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വൈത്തിരിയില്‍ വച്ച് ഇരുവരെയും അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top