വെടിക്കെട്ട് സെഞ്ച്വറിയോടെ വാട്സണ്; ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍
vishnu vis2018-04-20T21:53:22+05:30

പൂനെ: ഷെയ്ന് വാട്സണ് (106) സെഞ്ച്വറിയോടെ കളം നിറഞ്ഞാടിയ മല്‍സരത്തില്‍ രാജസ്ഥാന് മുന്നില്‍ ചെന്നൈയുടെ റണ്‍മല. ഹോം തട്ടകം മാറ്റിയിട്ടും വെടിക്കെട്ട് തുടര്‍ന്ന ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 204 റണ്‍സാണ് അടിച്ചെടുത്തത്. 57 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്സറും അടക്കമാണ് വാട്സണിന്റെ സെഞ്ച്വറി പ്രകടനം. സുരേഷ് റെയ്ന ( 29 പന്തില്‍ 46), ഡ്വെയ്ന്‍ ബ്രാവോ ( പുറത്താവാതെ 16 പന്തില്‍ 24) എന്നിവരും ചെന്നൈ നിരയില്‍ തിളങ്ങി. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ മൂന്നും ബെന്‍ ലൗഹ്ലിന് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.