വെടിക്കെട്ട് സെഞ്ച്വറിയുമായി പാന്ത്; ഡല്‍ഹിക്ക് അനായാസ ജയംന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്ക് ജയം. 32 പന്തില്‍ സെഞ്ച്വറിയുമായി റിഷഭ് പന്ത് കളം നിറഞ്ഞ മല്‍സരത്തില്‍ 10 വിക്കറ്റിനാണ് ഹിമാചല്‍ പ്രദേശിനെ ഡല്‍ഹി തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ പ്രദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് അടിച്ചെടുത്തെപ്പോള്‍ 11.4 ഓവറില്‍ 148 റണ്‍സ് നേടി ഡല്‍ഹി വിജയം പിടിച്ചെടുക്കുകയായിരുന്നു. റിഷഭ് പന്ത് (116), ഗൗതം ഗംഭീര്‍ (30) എന്നിവരുടെ ബാറ്റിങാണ് ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്.
12 സിക്‌സറും എട്ട് ബൗണ്ടറിയും പറത്തിയായിരുന്നു പന്തിന്റെ മാസ്മരിക പ്രകടനം. അവസാന സീസണിലെ രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍ പാന്തായിരുന്നെങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പാന്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

RELATED STORIES

Share it
Top