വെടിക്കെട്ട് ബാറ്റിങ് എന്നാല്‍ ഇതാണ്; 20 പന്തില്‍ സെഞ്ച്വറി നേടി വൃധിമാന്‍ സാഹ


കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഹൈദരാബാദ് ആരാധകര്‍ക്ക് സന്തോഷം നല്‍കി വൃധിമാന്‍ സാഹയുടെ ബാറ്റിങ് വെടിക്കെട്ട്. കൊല്‍ക്കത്തയില്‍ നടന്ന ജെ സി മുഖര്‍ജി ട്രോഫി മല്‍സരത്തില്‍ മോഹന്‍ ബഗാന് വേണ്ടി 20 പന്തില്‍ സെഞ്ച്വറി നേടിയാണ് സാഹ (102) ആരാധകരെ ഞെട്ടിച്ചത്. ഇതില്‍ 14 സിക്‌സറുകളും നാല് ബൗണ്ടറിയും ഉള്‍പ്പെടും. 510 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സാഹയുടെ ബാറ്റിങ്്. സാഹയുടെ സെഞ്ച്വറിക്കരുത്തില്‍ എതിരാളികളായ ബി എന്‍ ആര്‍ പടുത്തുയര്‍ത്തിയ 151 റണ്‍സ് വിജയ ലക്ഷ്യത്തെ കേവലം ഏഴ് ഓവറില്‍ മോഹന്‍ ബഗാന്‍ മറികടന്നു. സുബ്‌മോയ്ദാവ് 22 പന്തില്‍ 43 റണ്‍സ് നേടി സാഹയ്ക്ക് മികച്ച പിന്തുണ നല്‍കി.
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന സാഹയെ ഇത്തവണ അഞ്ച് കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.

RELATED STORIES

Share it
Top