വെടിക്കെട്ട് തീര്‍ത്ത് ശുബ്മാന്‍ ഗില്‍; ചെന്നൈയെ തകര്‍ത്ത് കൊല്‍ക്കത്തകൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഈഡന്‍ ഗാര്‍ഡനില്‍ വച്ച് നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേസിന് ആറു വിക്കറ്റിന്റെ വിജയം. ടോസ് നേടിയ കൊല്‍ക്കത്തന്‍ നായകന്‍ ദിനേശ് കാര്‍ത്തിക് ചെന്നൈയെ ബാറ്റിങിനയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ചെന്നൈ 177 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും(36 പന്തില്‍ 56*) നായകന്‍ ദിനേശ് കാര്‍ത്തികിന്റെയും(18 പന്തില്‍ 45*) അപരാജിത കൂട്ടുകെട്ടില്‍ 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കൈവരിക്കുകയായിരുന്നു. നരൈന്‍ 20 പന്തില്‍ 32 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിരയില്‍ എംഎസ് ധോണി( 25 പന്തില്‍ പുറത്താവാതെ 45) ഒരിക്കല്‍ കൂടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. ഷെയ്ന്‍ വാട്‌സന്‍(25 പന്തില്‍ 36),ഫഫ് ഡു പ്ലെസിസ്(15 പന്തില്‍ 27), സുരേഷ് റെയ്‌ന (26 പന്തില്‍ 31) റായുഡു(17 പന്തില്‍ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു.  അവസാന ഓവറില്‍ കരുത്തുകാട്ടിയ കൊല്‍ക്കത്ത സ്പിന്‍ ബൗളര്‍മാര്‍ ചെന്നൈയുടെ സ്‌കോര്‍ 200 കടത്താതെ പിടിച്ചുനിര്‍ത്തുകയായിരുന്നു. സ്പിന്നിനെതിരേ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ അവസാന മൂന്ന് ഓവറും സ്പിന്നര്‍മാരെ ഏല്‍പിച്ചാണ് കൊല്‍ക്കത്ത തന്ത്രം മെനഞ്ഞത്. ജയത്തോടെ കൊല്‍ക്കത്ത പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ചെന്നൈ രണ്ടാം സ്ഥാനത്താണ്.

RELATED STORIES

Share it
Top