വെഞ്ഞാറമൂട് ചന്തയില്‍ മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നു

വെഞ്ഞാറമൂട്: ശുചീകരണ പ്രവര്‍ത്തനം മുടങ്ങിയ കാരണം മാലിന്യങ്ങല്‍ കുന്നുകൂടി ചന്തയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ. കച്ചവടക്കാരും പരിസരവാസികളും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും ബുദ്ധിമുട്ടില്‍. നെല്ലനാട് പഞ്ചായത്തിന്റെ കീഴില്‍ വെഞ്ഞാറമൂട് ജങ്ഷനു സമീപം കിഴക്കേ റോഡില്‍ പ്രവര്‍ത്തിക്കുന്ന ചന്തയിലാണ് ഇത്തരമൊരു സ്ഥിതി വിശേഷം. കഴിഞ്ഞ ഒരു മാസക്കാലമായി ചന്തയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. കരാര്‍ തൊഴിലാളികളാണ് മുമ്പ് ചന്തയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഒരു മാസമായി ശുചീകരണം നടത്തുന്നില്ല.
പച്ചക്കറി അവശിഷ്ടങ്ങള്‍, മീന്‍ കടയില്‍ നിന്നുള്ള കേടായ മല്‍സ്യങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങല്‍ കുന്നുകൂടി ദുര്‍ഗന്ധം വമിക്കുകയാണ്. അടിയന്തരമായി ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന്്് നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top