വെങ്ങാട് കീഴ്മുറിയില്‍ ബസ് മറിഞ്ഞ് 16 പേര്‍ക്കു പരിക്ക്‌

വളാഞ്ചേരി: വെങ്ങാട് കീഴ്മുറിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരിയില്‍നിന്ന് കോട്ടപ്പുറം പുറമണ്ണൂര്‍ വഴി വെങ്ങാട് ഭാഗത്തേയ്ക്കുവരികയായിരുന്ന എംഎ ട്രാവല്‍സ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അപകടം.
മൂര്‍ക്കനാട് കളപ്പറമ്പില്‍ അബ്ദുറസാഖ്(45), ബസ് ഡ്രൈവര്‍ പള്ളിപ്പുറം സ്വദേശി നെ ല്ലാടത്ത് ചന്ദ്രശേഖരന്‍ (38),ചെമ്പ്ര പാലത്തോട്ടത്തില്‍ അജീഷ് (22), വെങ്ങാട് ചേറ്റുപ്പാറ വട്ടപ്പറമ്പില്‍ തിത്തി (52), വെങ്ങാട് പാതിരകുന്നത്ത് ചിന്ന (70), മൂര്‍ക്കനാട് കളപ്പളമ്പില്‍ ബിയ്യുട്ടി (65), തിരുവേഗപ്പുറം കാക്കശ്ശേരിമണികണ് ഠന്‍ (30), പുറമണ്ണൂര്‍ കണക്കൊടി ഷമീറ(40), വെങ്ങാട് ചോരിണിയില്‍ ബഷീര്‍ (45), പുറമണ്ണൂര്‍ കോട്ടപ്പുറത്ത് സഫ് വാ ന്‍(15), കോഴിക്കാട്ടില്‍ സവാദ് (15), പുറമണ്ണൂര്‍ കണക്കൊടി മുഹമ്മദ് നിഹാല്‍ (18), വെങ്ങാട് മംഗലം തൊടി വിലാസിനി (47),വെങ്ങാട് പളപ്പാറ സാലിഹ് (15), പൂക്കാട്ടിരി മച്ചിങ്ങല്‍ മുഹ്്‌സിന (18), വെങ്ങാട് പറപ്പള്ളത്ത് സുഹറ (53) എന്നിവര്‍ക്കാണ് വാഹനാപകടത്തില്‍ പരിക്കേ റ്റത്.
പരിക്കേറ്റ യാത്രക്കാരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top