വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ നിവേദനം

കാസര്‍കോട്: വൃദ്ധരായ മാതാപിതാക്കളുടെ സ്വത്ത് മക്കള്‍ കൈവശപ്പെടുത്തിയശേഷം റോഡ് വക്കിലും ആശുപത്രിയിലും വൃദ്ധ സദനത്തിലും വിട്ട് പോകുന്നതിനെ ശക്തമായ നിയമനിര്‍മാനം ഉണ്ടാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പട്ടെ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് നിവേദനം.
കുട്ടികള്‍ക്ക് നേരെയുള്ള അക്രമം തടയുന്നതിന്്  ഉപയോഗിക്കുന്ന പോക്‌സോ പോലുള്ള ശക്തമായ നിയമം വാര്‍ദ്ധക്യത്തിലെത്തിയവരെ ആക്രമിക്കുന്നവര്‍ക്ക് എതിരെയും കൊണ്ടു വരാന്‍ മനുഷ്യവാശ കമ്മീഷന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ എം കെ ഇക്ബാല്‍ എരിയാല്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പോലിസ് സ്‌റ്റേഷനില്‍ എത്തുന്ന ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ മനുഷ്യവകാശ കമ്മീഷന്‍ അംഗങ്ങളേയും പങ്കെടുപ്പിക്കുകയും പിന്നീടുള്ള അവരുടെ ജീവിതം ദൂരിതപൂര്‍ണമല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് ഇത്തരം വീടുകളില്‍ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്താനുള്ള സംവിധാനവും വേണം.
ഒരു വൃദ്ധരും മാലിന്യതൊട്ടിയില്‍ നിന്നും അലഞ്ഞു നടന്നും ഭക്ഷണം തേടുന്ന അവസ്ഥയും മറ്റുവിധത്തിലുള്ള വിഷമങ്ങളില്‍ നിന്നും പരിരക്ഷ ലഭിക്കുന്നതിന് ഉതകുന്ന ശക്തമായ നിയമ നടപടികള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ശക്തമായി ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top