വൃദ്ധയെ മര്‍ദിച്ച കേസ്: കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

വടകര:  67കാരിയായ വീട്ടമ്മയെ  വീട്ടില്‍ അതിക്രമിച്ചു  കയറി മര്‍ദിച്ചകേസില്‍  തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ്‌നേതാവുമായ  തിരുവള്ളൂര്‍മുരളിയെ പോ ലിസ് അറസ്റ്റ് ചെയ്തു.  ഇന്നലെ രാവിലെ  വടകര പുതിയബസ്സ്സ്റ്റാന്റില്‍ നിന്നാണ് മുരളിയെ അറസ്റ്റ് ചെയ്തത്. അതേസമയം, സ്ത്രീയുടെ പരാതിയിലെ ഗുരുതര കുറ്റങ്ങള്‍ ഒഴിവാക്കി കോണ്‍ഗ്രസ് നേതാവിനെ ജാമ്യത്തില്‍ വിട്ടയച്ച പോലിസ് നടപടി വിവാദമായി.ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധയുടെ പരാതിയില്‍ ഒരാഴ്ചയിലേറെ നടപടി നീട്ടികൊണ്ടുപോയ പോലിസ് ഒടുവില്‍ പ്രതിയെ സംരക്ഷിക്കാന്‍ കൂട്ടു നിന്നതായാണ് ആരോപണം. ഈമാസം രണ്ടിനായിരുന്നു  കേസിനാസ്പദമായ സംഭവം. മുരളിയുടെ വീടിന്‌തൊട്ടടുത്തുള്ള വഴിയോരത്ത് മണ്ണ് ഇറക്കിയതുമായി ബന്ധപ്പെട്ടാണ് പെരുന്താറ്റില്‍ താഴക്കുനി ആയിശയേയും  മകന്‍ സമീറിനെയും മുരളി അസഭ്യം പറയുകയും വീട്ടില്‍ കയറി മര്‍ദിക്കുകയും ചെയ്തത്. കോണ്‍ഗ്രസ് നേതാവിന്റെ  മര്‍ദനത്തില്‍ പരിക്കേറ്റ സ്ത്രീ ദിവസങ്ങളോളം വടകര ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ആക്രമണത്തെകുറിച്ച് വിശദമായ പരാതിയും മൊഴിയുമാണ് ആയിഷ പോലിസിന് നല്‍കിയത്. എന്നാല്‍, ഇതൊന്നും മുഖവിലക്കെടുക്കാതെ നിസാര വകുപ്പുകളാണ് നേതാവിനെതിരേ പോലിസ് ചുമത്തിയത്.

RELATED STORIES

Share it
Top