വൃദ്ധയെ പീഡിപ്പിച്ച 15കാരനെ പോലിസ് അറസ്റ്റുചെയ്തു

ന്യൂഡല്‍ഹി: 65 വയസുകാരിയെ പീഡിപ്പിച്ച 15 വയസുകാരനെ ദില്ലി പൊലിസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്ക് നില്‍ക്കുന്ന വൃദ്ധയെയാണ് പ്രതി പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് കൗമാരക്കാരന്‍ വൃദ്ധയെ ഭീഷണിപ്പെടുത്തിയതായും പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പ്രതിയുടെ ഭീഷണിയില്‍ ഭയന്ന വൃദ്ധ പീഡന വിവരം പുറത്തു പറയാനോ പൊലിസില്‍ പരാതി നല്‍കാനോ തയ്യാറായില്ല. എന്നാല്‍ ഡിസംബര്‍ 23 ന് വൃദ്ധയുടെ വീട്ടില്‍ എത്തിയ പ്രതി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറക്കാന്‍ വൃദ്ധ തയ്യാറാവാതിരുന്നതോടെ പ്രതി ഭീഷണിപ്പെടുത്തുകയും വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. വൃദ്ധ നിലവിളിച്ചപ്പോള്‍ അയല്‍ക്കാരന്‍ ഓടി എത്തി.എന്നാല്‍ അയല്‍ക്കാരനെ കണ്ടതോടെ കൗമാരക്കാരന്‍ ഓടി രക്ഷപെടുകയായിരുന്നു.

സംഭവം പൊലിസിനെ അറിയിക്കുകയും പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് മാറ്റി. പ്രതി സ്‌കൂളില്‍ നിന്നും ഇടക്കുവെച്ച് പഠനം നിര്‍ത്തിയിരുന്നു. പിന്നീട് ജോലിക്ക് ഒന്നും പോകാതെ കറങ്ങി നടക്കുകയാണ്. വൃദ്ധയ്ക്ക് കുട്ടിയെ ഇതിനുമുമ്പ്് തന്നെ അറിയുമായിരുന്നു. സെക്യൂരിറ്റി ജോലിക്കാരനാണ് കുട്ടിയുടെ പിതാവ്.

RELATED STORIES

Share it
Top