വൃദ്ധയെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റില്‍മണ്ണഞ്ചേരി: തനിച്ച് താമസിക്കുന്ന  വൃദ്ധയെ അര്‍ധരാത്രി വീടിനുള്ളില്‍ കയറി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത്  ഏഴാം വാര്‍ഡില്‍ പുന്നേപ്പറമ്പില്‍ സുരാജ്(26)ആണ് പിടിയിലായത്. ഇയാള്‍ ഹൗസ്‌ബോട്ട് സ്രാങ്കാണ്.അടിയുടെ ആഘാതത്തില്‍ വലത് കണ്ണ്‌നഷ്ടപ്പെട്ട  പാര്‍വതിയമ്മ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വിഷു തലേന്ന് രാത്രി 12 ഓടെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ  ബന്ധു കൈനീട്ടം നല്‍കാന്‍ എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന പാര്‍വതിയമ്മയെ കണ്ടത്. തുടര്‍ന്ന് മണ്ണഞ്ചേരി പോലി സാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും തലയ്ക്കുമേറ്റ അടിയുടെ ആഘാതത്തില്‍ കണ്ണ് നഷ്ടപ്പെട്ട പാര്‍വതിയമ്മ ബോധരഹിതയായിരുന്നു. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് ബോധം തെളിഞ്ഞത്. അടുക്കള ഭാഗത്തെ കതക് തള്ളിതുറന്ന്  അകത്ത് കയറിയ പ്രതി വൃദ്ധയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ടോര്‍ച്ച് തെളിച്ച് വൃദ്ധ പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ ഫ്യൂസ് ഊരിമാറ്റിയ ശേഷം ചിരവ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.  വൃദ്ധ മരിച്ചെന്ന് കരുതി പ്രതി പണത്തിനായി അലമാര തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിലെ വൈദ്യുതി ഫ്യൂസ് ഈരി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ പ്രതി ശ്രമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പേരെ മണ്ണഞ്ചേരി പോലിസ് ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മണ്ണഞ്ചേരി എസ് ഐ കെ രാജന്‍ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പാര്‍വതിയമ്മ പ്രതിയെ തിരിച്ചറിഞ്ഞു. വന്‍പോലിസ് സാന്നിധ്യത്തില്‍ പ്രതിയെ എത്തിച്ചു. പ്രതി സംഭവ സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇയാളുടെ വീടിന്റെ പരിസരത്ത് നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു.ജില്ലാ പോലിസ് ചീഫ് മുഹമ്മദ് റഫീഖിന്റെ നിര്‍ദേശ പ്രകാരം ചേര്‍ത്തല ഡിവൈഎസ് പി വൈ ആര്‍ റെസ്റ്റം, മാരാരിക്കുളം സി ഐ ജെ ഉമേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സിവില്‍ പോ ലിസ് ഓഫിസര്‍മാരായ വി ഉല്ലാസ്, ജിതിന്‍, മനോജ്, ഷാനവാസ് എന്നിവരുംസംഘത്തിലുണ്ടായിരുന്നു. പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.

RELATED STORIES

Share it
Top