വൃദ്ധയുടെ വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം

അഞ്ചല്‍: 85 വയസ്സുള്ള വൃദ്ധ മാത്രം താമസിക്കുന്ന വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പുരയിടത്തില്‍ നിന്ന വാഴകള്‍ എല്ലാം വെട്ടി നശിപ്പിക്കുകയും പോര്‍ച്ചില്‍ കിടന്ന കാര്‍ നശിപ്പിക്കുകയും ചെയ്തു. അഞ്ചല്‍ പനച്ചവിള സരോജിനിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സരോജിനിയമ്മ ഒറ്റക്കാണ് താമസിക്കുന്നത്. സരോജിനിയമ്മയുടെ മക്കള്‍ ജോലി സ്ഥലത്താണ്. സരോജിനിയമ്മ കഴിഞ്ഞ ദിവസം രാവിലെ  പുറത്തിറങ്ങിയപ്പോഴാണ് വീടിന് ചുറ്റും ഉണ്ടായിരുന്ന  വാഴകൃഷി എല്ലാം വെട്ടി നശിപ്പിച്ച നിലയിലും പോര്‍ച്ചില്‍ കിടന്ന കാര്‍ നശിപ്പിച്ച നിലയിലും കണ്ടത്. കാറിന്റെ ടയറുകള്‍ എല്ലാം നശിപ്പിച്ച നിലയിലായിരുന്നു.സരോജിനിയമ്മ അഞ്ചല്‍ പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top