വൃദ്ധദമ്പതികള്‍ ഭോപാലില്‍ കൊല്ലപ്പെട്ട സംഭവം: ഒരാള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മലയാളിയായ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ഭോപാല്‍ സ്വദേശിയും ദമ്പതികളുടെ വീട്ടിലെ മുന്‍ ജോലിക്കാരനുമായ രാജു ധാഖഡാണ് അവധ്പുരി പോലിസിന്റെ പിടിയിലായത്. വര്‍ഷങ്ങളായി ഭോപാലിലെ ഖജൂരികലാന്‍ റോഡ് നര്‍മദവാലിയില്‍ സ്ഥിരതാമസമാക്കിയ റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥന്‍ അരിയൂര്‍ നായാടിപ്പാറ മുണ്ടാരത്തുവീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍(74), ഭാര്യ റിട്ട. നഴ്‌സ് അരിയൂര്‍ പരിയാരത്ത് ഗോമതി(63) എന്നിവരെയാണ് കഴിഞ്ഞദിവസം വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. രാജുവിനെ അടുത്തിടെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്താലാവാം കൊലപാതകമെന്നാണ് സംശയിക്കുന്നത്.

RELATED STORIES

Share it
Top