വൃദ്ധദമ്പതികള്‍ ഭോപാലില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍

മണ്ണാര്‍ക്കാട്: ആര്യമ്പാവ് സ്വദേശികളായ ദമ്പതികളെ മധ്യപ്രദേശിലെ ഭോപാലിലുള്ള വീട്ടില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഭോപാലിലെ ഖജൂരികലാന്‍ റോഡ് നര്‍മദ വാലിയില്‍ സ്ഥിരതാമസമാക്കിയ റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥന്‍ അരിയൂര്‍ നായാടിപ്പാറ മുണ്ടാരത്തു വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (74), ഭാര്യ റിട്ട. നഴ്‌സ് അരിയൂര്‍ പരിയാരത്ത് ഗോമതി (63) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ ഭോപാലിലെ വീട്ടില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
രാവിലെ വീട്ടിലെത്തിയ വേലക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഗോമതിയുടെ കഴുത്തിലെ മാല നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങളും മറ്റും നഷ്ടമായിട്ടിെല്ലന്നാണ് അറിയുന്നത്. പോലിസ് അന്വേഷണം ആരംഭിച്ചു. സംസ്‌കാരം ഭോപാലില്‍ ഇന്ന് ഉച്ചയ്ക്ക് 12.30ന് സുഭാഷ് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: പ്രശോഭ, പ്രതിഭ, പ്രിയങ്ക. മരുമക്കള്‍: പരേതനായ അജയ് നായര്‍, സഞ്ജീവ് നായര്‍, മുകേഷ് നായര്‍.

RELATED STORIES

Share it
Top