വൃക്ഷത്തൈ പരിപാലന മല്‍സരം; പുരസ്‌കാരങ്ങള്‍ നല്‍കി

കോഴിക്കോട്: ഹരിതകേരളം-ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിന്റെ സമ്മാനങ്ങള്‍ തൊഴില്‍ എക്—സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിതരണം ചെയ്തു. കോഴിക്കോട് ഫെസ്റ്റില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ സംബന്ധിച്ചു.
വെസ്റ്റ് ഹില്‍ സെന്റ്  മൈക്കിള്‍സ് യുപി സ്—കൂളിലെ  ആറാം ക്ലാസ് വിദ്യാര്‍ഥിനി  കക്കോടി സ്വദേശി ശ്രേയ  എസ് എസ്,  അധ്യാപിക  ഹഫ്—സീന കെ, പന്തീരാങ്കാവ്  സ്വദേശി ചന്ദ്രദത്ത് പി എന്നിവരാണ് സമ്മാനാര്‍ഹരായത്. ജനുവരി മുതല്‍ മെയ് വരെ ഗ്രീന്‍ ക്ലീന്‍ കോഴിക്കോടിന്റെ ഭാഗമായി  ംംം.ഏൃലലിഇഹലമിഋമൃവേ.ീൃഴ എന്ന വെബ് സൈറ്റിലൂടെ നടക്കുന്ന വൃക്ഷത്തൈ പരിപാലന മത്സരത്തില്‍   പങ്കെടുത്തവരില്‍  നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്. ചടങ്ങില്‍ പങ്കെടുത്തവര്‍ പൂരിപ്പിച്ച് നല്‍കിയ സമ്മാനകൂപ്പണുകളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് എഡിഎമ്മിന് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച കൂപ്പണിലെ വിജയിയെ ജൂണ്‍ അഞ്ചിന് പൊതുവേദിയില്‍  പ്രഖ്യാപിക്കും. കേരളത്തില്‍ നിന്നും ഒരുകോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ച് അതിന്റെ ഫോട്ടോ വെബ്—സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഡചഋജ യിലേക്ക് സമര്‍പ്പിക്കാനുള്ള വൃക്ഷത്തൈ പരിപാലന മത്സരത്തിന്  ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തിയിരുന്നു .
ഓരോരുത്തരും വളര്‍ത്തുന്ന  വൃക്ഷത്തൈകളുടെ ഫോട്ടോ വെബ്—സൈറ്റില്‍ അപ്ലോഡ് ചെയ്തുകൊണ്ട് എല്ലാവര്‍ക്കും മത്സരത്തില്‍  പങ്കെടുക്കാം. ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പ്രകാശന്‍ പി ഗ്രീന്‍ ക്—ളീന്‍ കോഴിക്കോട് കോര്‍ഡിനേറ്റര്‍ എന്‍ജിനീയര്‍ ഇഖ്ബാല്‍ കെ, പ്രമോദ് മന്നടിയത്ത് എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി. വിവരങ്ങള്‍ക്ക് 9645 119 474, 9645 119 474

RELATED STORIES

Share it
Top