വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

ആര്‍പ്പുക്കര: വൃക്ക മാറ്റിവയ്ക്കലിനു വിധേയമായ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ വൃക്ക ആയതിനാല്‍ രണ്ടു ദിവസത്തിനു ശേഷമേ പൂര്‍ണ ആരോഗ്യം കൈവരിക്കുകയുള്ളൂവെന്നു നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചു.
എരുമേലി-കണമല സ്വദേശി ജോബീസ് ഡേവിഡ് (34) ആണ് വൃക്കമാറ്റിവയ്ക്കലിനു വിധേയമായത്. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി അരുണ്‍ രാജി(29)ന്റെ ഒരു വൃക്കയാണു ജോബീസിനു ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വൈകീട്ട് 3.30നാണ് അങ്കമാലി ലിറ്റിള്‍ ഫഌവര്‍ ആശുപത്രിയില്‍ നിന്നു വൃക്ക കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി േെനഫ്രാളജി വിഭാഗത്തിലെത്തിയത്.
ഉടന്‍ തന്നെ േെനഫ്രാളജി മേധാവി ഡോ.കെ പി ജയകുമാറിന്റേയും യൂറോളജി വിഭാഗം മേധാവി ഡോ.സുരേഷ് ഭട്ടിന്റെ നേതൃത്വത്തില്‍ രാത്രിയോടെ ശസ്ത്രക്രിയ പൂര്‍ത്തികരിച്ചു. എന്നാല്‍ തൊടുപുഴ സ്വദേശി രാജീവിന് വൃക്ക ശസ്ത്രക്രിയ നടത്തുവാനായിരുന്നു നെഫ്രോളജി വിഭാഗം തീരുമാനം. അതിനായി വൃക്ക അങ്കമാലിയില്‍ നിന്നും എത്തിക്കുന്നതിനും ഈ അവയവം കേടുപാടു സംഭവിക്കാതിരിക്കുവാന്‍ ഫഌയിഡ്‌നകത്താക്കിയാണ് കൊണ്ടുവരേണ്ടത്, അതിന് 25000 രുപ ചെലവാകുമെന്ന് അത് അടയ്ക്കുവാന്‍ രാജിവിന്റെ ബന്ധുക്കള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രാജീവിന്റെ മൂത്രനാളത്തിന്റെ അഗ്രഭാഗത്ത് ചെറിയ സുഷിരമുള്ളതിനാല്‍ ഇപ്പോള്‍ വൃക്ക സ്ത്രക്രീയ വേണ്ടെന്ന് യൂറോളജി വിഭാഗം വിലയിരിത്തിയതിനെ തുടന്നാണ്,അടുത്ത ചാന്‍സില്‍പ്പെട്ട ജോബീസിന് വൃക്ക ലഭിക്കാന്‍ കാരണമായത്.

RELATED STORIES

Share it
Top