വൃക്കരോഗികളായ വീട്ടമ്മമാര്‍ക്കായി ആര്‍പ്പൂക്കര ഗ്രാമം കൈകോര്‍ക്കുന്നു

കോട്ടയം: വൃക്കരോഗികളായ രണ്ടു വീട്ടമ്മമാര്‍ക്കായി ആര്‍പ്പൂക്കരയും പരിസര പ്രദേശവും ഒന്നിക്കുന്നു. ആര്‍പ്പൂക്കര ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡിലെ കണിച്ചേരില്‍ രതീഷിന്റെ ഭാര്യ നിഷ (34), 5ാം വാര്‍ഡില്‍ കള്ളികാട്ടുപറമ്പില്‍ സന്തോഷിന്റെ ഭാര്യ സുനിമോള്‍ (42) എന്നിവരാണ് വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്നത്. ഇരുവരുടെയും വൃക്ക മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് വൃക്കമാറ്റിവയ്ക്കാന്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികില്‍സയ്ക്കുമായി ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ചത്. പറക്കമുറ്റാത്ത പിഞ്ചുകുട്ടികളടങ്ങുന്ന നിര്‍ധന കുടുംബമാണ് ഇരുവരുടേതും. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികില്‍സയ്ക്കുമുള്ള തുക കണ്ടെത്തുന്നതിന് ഈ കുടുംബങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെയാണ് ഈ കുടുംബങ്ങളെ രക്ഷിക്കുന്നതിന് ആര്‍പ്പൂക്കരയിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഫെഡറല്‍ ബാങ്ക് ഗാന്ധിനഗര്‍ ശാഖയില്‍ നിഷ രതീഷിന് വേണ്ടി 10670100153459, സുനിമോള്‍ സന്തോഷിന് വേണ്ടി 10670100153442 എന്നീ ജോയിന്റ് അക്കൗണ്ടുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് എ പഞ്ഞിക്കാരന്റെ കൂടി പേരില്‍ ആരംഭിച്ചിട്ടുണ്ട്. (ഐഎഫ്എസ്ഇ: എഫ്ഡിആര്‍എല്‍ 0001067) ആര്‍പ്പൂക്കര ഗ്രാമപ്പഞ്ചായത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേര്‍ന്നാണ് ഫണ്ടു ശേഖരണം നടത്താന്‍ തീരുമാനിച്ചത്. കെ സുരേഷ് കുറുപ്പ് എംഎല്‍എ, വിവിധ സാമൂഹിക സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ രക്ഷാധികാരികളായുള്ള കനിവ് ആര്‍പ്പൂക്കരയാണ് ഇതിനായി പ്രവര്‍ത്തനം നടത്തുന്നത്. 14ന് രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയുള്ള സമയത്ത് ആര്‍പ്പൂക്കര പഞ്ചായത്ത് പ്രദേശത്ത് ഫണ്ടുശേഖരണം നടത്താനാണ് തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് എ പഞ്ഞിക്കാരന്‍, മനോജ് കുമാര്‍ വെച്ചുവീട്ടില്‍, പി സി മനോജ് പുന്നക്കുഴത്തില്‍, റോയി പുതുശേരി, വി എന്‍ രമണന്‍ വടത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top