വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹിനെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നുഗസ : ഫലസ്തീന്‍ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹിനെ (29) ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നു. ജെറുസലേമില്‍ യുഎസ് എംബസി തുറക്കുന്നതിനെതിരെ ഗസ അതിര്‍ത്തിയില്‍ നടന്ന പ്രക്ഷോഭത്തിനിടയില്‍ ഇക്കഴിഞ്ഞ 14ന് ഇസ്രയേല്‍ സ്‌നിപ്പേര്‍സിന്റെ വെടിയേറ്റ് സലാഹ് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ വെളിപ്പെടുത്തി. ക്വാഡ് എന്‍ വാര്‍ത്ത ഏജന്‍സി സലാഹിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. 2008ല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട സലാഹ്, ഇഴഞ്ഞു നീങ്ങിയും വീല്‍ചെയറില്‍ ഇരുന്നും പിന്നീട് നടത്തിയ പോരാട്ടങ്ങള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ ഇബ്രാഹീം അബൂതുറയ്യ എന്ന മറ്റൊരു ഫലസ്തീന്‍ വീല്‍ചെയര്‍ പോരാളിയെയും ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു.

RELATED STORIES

Share it
Top